Thursday, July 2, 2009

ആന നിരത്തി

"പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രത്തിനകത്തെ ഒരു പ്രകൃതി സുന്ദരമായ വനപ്രദേശമാണ്ആന നിരത്തി”. പേര് ദ്യോതിപ്പിക്കുന്നത് പോലെ കാട്ടാനകളുടെ സ്വൈരവിഹാരരംഗമാണ് സ്ഥലം. രാത്രിയിലാണെന്ന് മാത്രം.തിരുവനന്തപുരം ജില്ലയില്‍ ആറുകാണി എന്ന മലയോരഗ്രാമത്തില്‍ നിന്നും ഏകദേശം നാല് കി.മീ. അകലെയായി റിസര്‍വ്വ് വനത്തിനകത്താണ് പ്രകൃതിസുന്ദരമായ സ്ഥലം.തമിഴ് നാടിന്റേയും കേരളത്തിന്റേയും അതിര്‍ത്തിയിലുള്ള സ്ഥലം ഒരു കുന്നിന്‍ മുകളിലാണ്.കേരളവനം വകുപ്പിന്റേയും തമിഴ് നാട് വനം വകുപ്പിന്റേയും സുരക്ഷാജീവനക്കാര്‍ ഇവിടെ സദാസമയവും കര്‍മ്മ നിരതരാണ്.രണ്ട് വകുപ്പുകളും ജീവനക്കാര്‍ക്കായി വെവ്വേറെ കെട്ടിടങ്ങളും,കാവല്‍ ഗോപുരങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.
എന്റെ ഒരു പരിചയക്കാരനായ വിജയന്‍ എന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ ആന നിരത്തിയിലാണ് ജോലി ചെയ്യുന്നത്.അദ്ദേഹത്തില്‍ നിന്നും കേട്ടറിഞ്ഞ സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങള്‍ എനിക്ക് അവിടം സന്ദര്‍ശിക്കുവാനുള്ള പ്രേരണയായി.ഇത്തരം സാഹസിക യാത്ര ഇഷ്ടപ്പെടുന്ന അന്‍പത് വയസ്സിന് മേല്‍ ഒരു സുഹൃത് സംഘം എനിക്കുണ്ട്.ഞങ്ങള്‍ ഇടക്കിടെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്.ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിവസം ഞങ്ങള്‍ ആന നിരത്തിയിലേക്കുള്ള സാഹസികയാത്രക്കായി തിരഞ്ഞെടുത്തു.രാവിലെ എട്ട് മണിക്ക് സുഹൃത്ത് അരുളപ്പന്റെ മാരുതി കാറില്‍ ഞങ്ങള്‍ അഞ്ച് പേരുമായി യാത്ര തിരിച്ചു.ദേശീയ പാത ൪൭-ലെ അമരവിള ചെക്ക് പോസ്റ്റ് കഴിഞ്ഞുള്ള അടുത്ത ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ആറ് കാണി ജംഗ്ഷനിലെത്തി.മുന്‍ നിശ്ചയപ്രകാരം അവിടെ വച്ച് വിജയനെയും കൂട്ടി. അവിടെ ഒരു കടയില്‍ നിന്നും ലഘുഭക്ഷണത്തിനുള്ള വക സംഘടിപ്പിച്ചതിന് ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു.കുപ്പിവെള്ളം വാങ്ങുന്നതില്‍ നിന്നും വിജയന്‍ ഞങ്ങളെ തടഞ്ഞു. കുപ്പി വെള്ളത്തേക്കാള്‍ ശുദ്ധമായ വെള്ളം കാട്ടുചോലയില്‍ നിന്നും ലഭിക്കുമെന്ന് വിജയന്‍ ഉവാച.
ആഹാരസാധനങ്ങളൊക്കെ സംഘടിപ്പിച്ച് ഞങ്ങള്‍ അവിടെ നിന്നും യാത്രയായി.ഉദ്ദേശം ഒന്നര കി.മീ. സഞ്ചരിച്ച് ആന നിരത്തിയുടെ അടിവാരത്തില്‍ ഞങ്ങളെത്തി.ആന നിരത്തി ഒരു കുന്നിന്‍ മുകളിലാണെന്ന് സൂചിപ്പിച്ചിരുന്നുവല്ലോ.ഞങ്ങളുടെ കാര്‍ ഒരു ആദിവാസി കുടിലിന് സമീപം പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ ആന നിരത്തിയിലേക്ക് യാത്രയാരംഭിച്ചു.ഒരു റബ്ബര്‍ തോട്ടം കടന്ന് വേണം കാട്ടിനകത്തേക്ക് കടക്കുവാന്‍.
>ഞങ്ങള്‍ കയറ്റം ആരംഭിച്ചു

ശബ്ദമുണ്ടാക്കാതെ വളരെ സാവകാശം സഞ്ചരിക്കണമെന്നും ഏതെങ്കിലും തരത്തില്‍ ആനയുടെ ശല്യമുണ്ടായാല്‍ മനസാന്നിദ്ധ്യം കൈവിടാതെ കയറ്റത്തിലേക്ക് ഓടിക്കയറണമെന്നും വിജയന്‍ നിര്‍ദ്ദേശിച്ചു.വിജയന്റെ നിര്‍ദ്ദേശാനുസരണം ഞങ്ങള്‍ പതിയെ നടത്തം തുടങ്ങി.ആനക്കൂട്ടങ്ങള്‍ ചവിട്ടിയരച്ച മുളങ്കാടുകളും ഈറ്റക്കാടുകളും കാട്ടുവഴിയിലുടനീളം കാണാറായി.ചീവീടുകള്‍ തൊട്ട് വിവിധ തരം പക്ഷികളുടെ കളകൂജനങ്ങളും പ്രകൃതി കനിഞ്ഞരുളിയ കാനനഭംഗിയും മനം കുളിര്‍ക്കെ ആസ്വദിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.ഇടക്കിടെ മലമടക്കുകളിലെ തെളിനീര്‍ ഞങ്ങള്‍ ആവോളം കുടിച്ച് ദാഹമടക്കി.


ഇനി ഞങ്ങള്‍ ദാഹം തീര്‍ക്കട്ടെ
കാനനഭംഗിയുടെ ആസ്വാദ്യത ആവോളം

വരയാടുകളുടെ സാമീപ്യം അറിയിക്കുന്ന തമിഴ് നാടിന്റെ ബോര്‍ഡ്

കയറ്റം അതികഠിനം


കാനന ഭംഗി വീണ്ടും

മറ്റൊരു ദൃശ്യം


ഭൂമിയിലൊരു സ്വര്‍ഗ്ഗം ഉണ്ടെങ്കില്‍ അതിവിടെയാണ്

കാവല്‍ഗോപുരത്തില്‍ നിന്നുമുള്ള കാഴ്ച


മറ്റൊരു കാഴ്ച


കാവല്‍ ഗോപുരത്തിന് മുന്നില്‍ എന്റെ സുഹൃത്തുക്കള്‍

മറ്റൊരു ദൃശ്യം

ഇനിയല്പം പശിയകറ്റട്ടെ


ഏകദേശം രണ്ട് മണിക്കൂറോളം ഞങ്ങള്‍ അവിടെ ചെലവിട്ടതിന് ശേഷം ആനകളെ കാണാത്ത വിഷമത്തോടെ കാടിറങ്ങി. വഴിയില്‍ ആവി പറക്കുന്ന ആനപ്പിണ്ഡം കാണാനുള്ള ഭാഗ്യവും ഞങ്ങള്‍ക്കുണ്ടായി. എന്ത് തന്നെയായാലും മനം കുളിര്‍പ്പിച്ച ഈ യാത്ര ജീവിതത്തില്‍ ഒരിക്കലും ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയുകയില്ല.

15 comments:

 1. Thundering typhoons!!!!

  കണ്ടിട്ട് അടങ്ങിയിരുക്കാന്‍ തോന്നിന്നില്ല !! എത്രയും വേഗം ഞാനും ഒരു ട്രിപ്പ്‌ പൊകുന്നതായിരുക്കും !!

  Thanks for the inspiration, narration and ഗ്രെറ്റ് pics !!

  ReplyDelete
 2. ഞാനും പോയിരിക്കും ...........ഉടനെ തന്നെ......

  നന്ദി....ഈ ചിത്രങ്ങള്‍ക്കും വിവരണത്തിനും

  ReplyDelete
 3. വിജയേട്ടാ....

  ആനനിരത്തി. കേട്ടിട്ടുപോലും ഇല്ലാത്തൊരു സ്ഥലം. മനസ്സില്‍ കുറിച്ചിട്ടിരിക്കുന്നു എപ്പോഴെങ്കിലും പോകാന്‍ വേണ്ടി. 50 വയസ്സുകഴിഞ്ഞിട്ടും ഇത്തരം സാഹസികയാത്രകള്‍ ആസ്വദിക്കുന്ന സുഹൃത്തുക്കള്‍ ഉണ്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം. എല്ലാവര്‍ക്കും എന്റെ ഒരു ഷേക്ക് ഹാന്‍ഡ് :) (എനിക്കും 10 കൊല്ലം കഴിയുമ്പോള്‍ 50 ആകും. അപ്പോ എന്നേം കൂട്ടണേ ഈ ഗ്യാങ്ങില്‍ :) :)

  ഇതൊക്കെയാണെങ്കിലും ആനയെ കാണാതിരുന്നത് നന്നായി എന്നുതന്നെയാണ് എന്റെ അഭിപ്രായം. അഗസ്ത്യകൂടത്തില്‍ ഈയിടെ കഴിഞ്ഞ ദുരന്തം മനസ്സിലിപ്പോഴുമുണ്ട്.

  ReplyDelete
 4. വല്ലാതെ ത്രില്ലിംഗ് ആയി ഈ പോസ്റ്റ്.... എന്നെയും കൂടി ഒന്ന് വിളിച്ചുകൂടായിരുന്നോ.... ഇനി യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ എന്നെയും അരിയിക്കണേ..... ഹൃദ്യം ഈ വിവരണവും ചിത്രങ്ങളും....

  ReplyDelete
 5. മാഷെ നല്ല പോസ്റ്റ്..
  ചിത്രങ്ങളും വിവരണവും നന്നായി....ആശംസകള്‍...

  ReplyDelete
 6. ചേട്ടാ;

  അടുത്ത ആഴ്ച ചിലപ്പോള്‍ ഞങ്ങള്‍ കന്യകുമാരിയിലേക്ക് വരുന്നുണ്ട്.
  ഈ സ്ഥലം കണ്ടിട്ട് അവിടെയും പോകണമെന്നു തോന്നുന്നു.
  50 കഴിഞ്ഞ നിങ്ങള്‍ കാര്‍ന്നോമ്മാര്‍ ഞങ്ങള്‍ പിള്ളേരേക്കാള്‍ എന്ത് സ്മാര്‍ട്ടാ!!!
  ആശംസകള്‍..

  ReplyDelete
 7. ഒരു വര്‍ഷം മുന്‍പ് അവിടെ പോയിട്ടുണ്ട്. റോഡ്‌ അത്ര നല്ലതല്ലായിരുന്നെങ്കിലും അവിടെ വരെ കാര്‍ ഡ്രൈവ് ചെയ്തിരുന്നു. മനോഹരമായ സ്ഥലം.

  അതുപോലെ, ബോണക്കാടിലെ പാണ്ടിപത്ത് എന്ന സ്ഥലത്ത് കാട്ടുപോത്തിനെ കാണാം എന്ന് കേട്ടിട്ടുണ്ട്. അവിടെ സുഹൃത്തുക്കള്‍ ഉണ്ടെങ്കിലും ഇത് വരെ പോകാന്‍ കഴിഞ്ഞില്ല. നല്ല സ്ഥലമല്ലേ?

  ReplyDelete
  Replies
  1. കേരളത്തിൽ ഏറ്റവും കൂടുതൽ കാട്ടുപോത്തുകളെ കാണാൻ പറ്റുന്ന അതിമനോഹരമായ സ്ഥലമാണ് പാണ്ടിത്ത്‌..

   Delete
 8. ഞാനും പോകും എന്നെങ്കിലും.

  ReplyDelete
 9. ആനപിണ്ഡം കാണാന്‍ കഴിയുന്നത്‌ തന്നെ ഒരു ഭാഗ്യമാണ്.

  ReplyDelete
 10. ഈ പ്രായത്തിലും ഒരു സാഹസിക യാത്ര ചെയ്തു വന്ന ചേട്ടന് ആദ്യം എന്റെ അഭിനന്ദനങള്‍. ഞാനൊക്കെ ആ പരുവത്തിലെത്തുമ്പോഴേക്കും എന്തരോ എന്തോ? സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്ന, യാത്രകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഈ എനിക്ക് ഇത് ഒത്തിരി ഇഷ്ടമായി. വിവരണങ്ങള്‍ക്കും നന്ദി അറിയിക്കുന്നു..

  ReplyDelete
 11. വളരെ മനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്ന വിവരണം.ചിത്രങ്ങൾ കണ്ടു തന്നെ മനംകുളിർത്തു.അപ്പോൾ പിന്നെ നേരിട്ടു പോയാൽ എന്താവും സ്ഥിതി! ഇത്തരം സ്ഥലങ്ങളെയാണു പരിചയപ്പെടുത്തേണ്ടത്.നമ്മുടെ പരമ്പരാഗത ടൂറിസ്റ്റ് സ്ഥലങ്ങളിൽ നിന്നും ഭിന്നമായി “ദൈവത്തിന്റെ സ്വന്തം നാട്” എന്നു തീർച്ചയായും പറയത്തക്ക രീതിയിലുള്ള മനോഹരമായ ഇത്തരം സ്ഥലങ്ങൾ നമുക്കു മാത്രം സ്വന്തം !

  ഇനിയും ഇത്തരം യാത്രകളുടെ വിവരണം പ്രതീക്ഷിയ്ക്കുന്നു.

  ഒ.ടോ: നീലഗിരിക്കുന്നുകളുടെ ഭാഗമായ ഇരവികുളം നാഷണൽ പാർക്കിൽ മാത്രമേ വരയാടുകൾ ഇപ്പോൾ അവശേഷിയ്ക്കുന്നുള്ളൂ എന്നായിരുന്നു എന്റെ ഒരു ധാരണ.ശരിയ്ക്കും ഇപ്പറഞ്ഞ സ്ഥലത്തും അതുണ്ട് അല്ലേ? അവയുടെ ഫോട്ടോ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു.

  ആശംസകൾ ....!

  ReplyDelete
 12. നന്നായി, ചിത്രങ്ങാളും വിവരണവും.

  ReplyDelete
 13. ആരും നിരത്താതെ 'ആന നിരത്തി' യിലെ ഈ പച്ചപ്പ്‌ എന്നുമുണ്ടാവട്ടെ.

  നല്ല ഒരു യാത്രയ്ക്കു നന്ദി.

  ReplyDelete