അധികമാരും സന്ദര്‍ശിച്ചിട്ടില്ലാത്ത ശാന്തസുന്ദരവും,പ്രകൃതിരമണീയവുമായ ഒരു സ്ഥലത്തെക്കുറിച്ചാണ് ഈ പോസ്റ്റ്. തിരുവനന്തപുരം ജില്ലയില്‍ വിളപ്പില്‍ശാല പഞ്ചായത്തിലാണ് ഈ സ്ഥലം. വിളപ്പില്‍ശാല ഇ.എം.എസ്സ്.അക്കാഡമിക്കടുത്ത് പ്രധാന റോഡില്‍ നിന്നുമുള്ള ഒരു ഇടറോഡു വഴി ഈ പ്രദേശത്ത് എത്താം. ശാസ്താം പാറ എന്ന് ഇന്നാട്ടുകാരുടെ ഇടയില്‍ അറിയപ്പെടുന്ന ഈ സ്ഥലം സാഹസികത കൈമുതലായുള്ളവര്‍ക്ക് ഒരു അവിസ്മരണീയ അനുഭവമാക്കാം.
തിരുവനന്തപുരത്ത് നിന്നും മലയിന് കീഴിലേയ്കുള്ള യാത്രാമദ്ധ്യേ തച്ചോട്ടുകാവ് ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അഭയ ഗ്രാമവും പിന്നിട്ട് “മണലി” എന്ന സ്ഥലത്തെത്തിയും ഇവിടെയെത്താം. ഇവിടെയെത്താനുള്ള വഴി ദുര്‍ഘടം പിടിച്ചതാണ്. കുറ്റിച്ചെടികളും, മുള്‍പ്പടര്‍പ്പുകളും വളര്‍ന്ന് നില്ക്കുന്ന ഒറ്റയടിപ്പാതയിലൂടെ കയറ്റം കയറി വേണം ശാസ്താം പാറയുടെ അടിവാരത്തിലെത്താന്‍. പോകുന്ന വഴിയില്‍ ഒന്നിലേറെ പാറമടകളുണ്ട്. മൂന്ന് പാറകള്‍ അടുത്തടുത്ത് മുട്ടിയുരുമ്മി ഇരിക്കുന്ന രീതിയിലാണ് ഇതിന്റെ സ്ഥാനം.
അടിവാരത്തിലെത്തി സാഹസപ്പെട്ട് അള്ളിപ്പിടിച്ച് കയറി മുകളിലെത്താം. മുകളില്‍ എത്തിയാല്‍ ക്ഷീണമെല്ലാം പമ്പ കടക്കും.ചീറിയടിക്കുന്ന സുഖശീതളമായ കാറ്റേറ്റ് ചുറ്റുമുള്ള മനോഹരങ്ങളായ പ്രകൃതിദൃശ്യങ്ങള്‍ കണ്ട് സമയം ചെലവിടാം.
ഇതാ കുറെ ചിത്രങ്ങള്‍.
പാറമടയിലെ കുളം
പാറമട ഒരു ദൃശ്യം ഒരു പ്രകൃതിദൃശ്യം മറ്റൊരു ദൃശ്യം പാറയുടെ ഒരു ദൃശ്യം പാറയുടെ മറ്റൊരു ദൃശ്യം പാറയില്‍ നിന്നുമുള്ള ഒരു കാഴ്ച വലിയ ഒരു പാറ
ഈ പാറയില്‍ നിന്നാല്‍ അറബിക്കടലും, മൂക്കുന്നിമലയും, സഹ്യപര്‍വ്വതവും ഒക്കെ കാണാം. സാഹസികരായ ആളുകളെ ശാസ്താം പാറ മാടി വിളിക്കുന്നു. നല്ല ചൂടുള്ള കാലാവസ്ഥയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ അനുയോജ്യം.
സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരിടം. വരൂ ഇവിടം സന്ദര്‍ശിക്കൂ.
ReplyDeleteവെള്ളായണി
ഞാന്‍ മണലിയില്‍ പോയിട്ടുന്റെന്കിലും ശാസ്താംപാറയെ കുറിച്ചു അറിയില്ലായിരുന്നു. ഈ വിവരത്തിനു നന്ദി. എനിക്ക് ആഴ്ചാവസാനങ്ങളില്‍ പോകാന്‍ ഒരിടം കൂടി ആയി.
ReplyDelete:)
ReplyDeleteഒരുനാള്‍ ഞാനും ചേട്ടനെപ്പോലെ വളരും വലുതാകും
ReplyDeleteചേട്ടനെപ്പോലെ ശാസ്താമ്പാറ കാണാന്‍ പോയീടും...
..............................
കൊള്ളാം ചേട്ടാ... :-)
നല്ല ദൃശ്യങ്ങൾ
ReplyDeleteഇതുപോലുള്ള സ്ഥലങ്ങളാ എനിക്കും ഇഷ്ടം...ഈ പരിചയപ്പെടുത്തല്‍ നന്നായി...വൈകാതെ ഒരു നാള് ഞാനും പോകുന്നുണ്ട് അവിടേയ്ക്ക്...
ReplyDeleteഈ മനോഹരമായ സ്ഥലം പരിചയപ്പെടുത്തിയതിന് നന്ദി. ഈ പാറ സിനിമയിലെവിടേയോ കണ്ടപോലെ തോന്നുന്നു.
ReplyDelete