തിരുവനന്തപുരത്ത് നിന്നും എറണാകുളം ജില്ലയിലെ ചെറായിയിലെത്തുക എന്നുള്ളത് തികച്ചും ശ്രമകരം തന്നെയാണ്.രാവിലെ ൬.൨൫-ന് തിരുവനന്തപുരത്ത് നിന്നും യാത്ര തിരിക്കുന്ന ജനശതാബ്ദിയില്‍ ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നതിനാല്‍ യാത്ര അത്ര ദുഷ്കരമായില്ല. ധൃതിയില്‍ രാവിലെ ൬.൧൫-ന് സ്റ്റേഷനിലെത്തിയപ്പോള്‍ അങ്കിള്‍, കേരള ഫാര്‍മര്‍ ചന്ദ്രേട്ടന്, ശ്രീ@ശ്രേയസ് തുടങ്ങിയവര്‍ എന്നെയും പ്രതീക്ഷിച്ച് നില്‍പ്പുണ്ടായിരുന്നു. ഞങ്ങള്‍ക്കെല്ലാപേര്‍ക്കും ഒരേ കൂപ്പെയില്‍ തന്നെ സീറ്റുകള്‍ തരപ്പെട്ടു.കൃത്യസമയത്ത് തന്നെ യാത്ര പുറപ്പെട്ട് ൯.൪൫ -ന് തന്നെ എറണാകുളത്ത് എത്തി.

സമയലാഭത്തിനായി ട്രയിനില്‍ നിന്നും വാങ്ങിയ പ്രഭാതഭക്ഷണം കൊണ്ട് ഞങ്ങള്‍ പശിയകറ്റി.ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ “ജോയെ” വിളിച്ച് ചെറായിയില്‍ എത്തേണ്ട റൂട്ടും, വാഹനസൌകര്യങ്ങളുടെ ലഭ്യതയും മനസിലാക്കിയിരുന്നു.എറണാകുളത്ത് നിന്നും രണ്ട് ആട്ടോകളിലായി (ബ്ലോഗര്‍ വേദവ്യാസന് വര്‍ക്കലയില്‍ നിന്നും കയറിയ വിവരം പറയാന്‍ വിട്ടുപോയി,ക്ഷമിക്കണം)ഞങ്ങള്‍ ഹൈക്കോടതി കവലയിലെത്തി. താമസം വിന ചെറായിയിലേക്കുള്ള ബസ്സും കിട്ടി.൧൦-മണിക്ക് ഞങ്ങള്‍ ചെറായി ലക്ഷ്യമാക്കി യാത്രയായി. ൧൧-മണിയോടെ ദേവസ്വം കവലയില്‍ ഇറങ്ങി വീണ്ടും രണ്ട് ആട്ടോയില്‍ ചെറായി ബീച്ച് ലക്ഷ്യമാക്കി യാത്രയാരംഭിച്ചു. പ്രകൃതി ആവോളം കനിഞ്ഞ് നല്കിയ സൌന്ദര്യം ചെറായിയെ വേറിട്ടതാക്കുന്നു. കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന കായലിന്റെ മദ്ധ്യത്തിലൂടെ കായല്‍ പരപ്പിലുടെ അടിക്കുന്ന കുളിര് കാറ്റുമേറ്റ് ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഏതാനും മിനിറ്റുകള്‍ക്കകം ഞങ്ങള്‍ ചെറായിബീച്ചിലെത്തി.
ആട്ടോയില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ വേദിയില്‍ നിന്നും ഉച്ചഭാഷിണിയിലൂടെ ബൂലോകരുടെ പരിചയപ്പെടുത്തലുകള്‍ കേള്‍ക്കാമായിരുന്നു.ഇറങ്ങിയ പാടെ നേരെ രജിസ്ട്രേഷന് കൌണ്ടറിലെത്തി നടപടിക്ക്രമങ്ങള്‍ പൂര്‍ത്തിയാക്കി.എഴുത്തുകാരിയുടെ നേതൃത്വത്തില്‍ വനിതാബ്ലോഗര്‍മാരാണ് സ്തുത്യര്‍ഹമായ ഈ ജോലി സസന്തോഷം ഏറ്റെടുത്തത്.എഴുത്തുകാരിയെക്കൂടാതെ ബിന്ദു, കിച്ചു,പിരിക്കുട്ടി തുടങ്ങിയവരും സഹായത്തിനുണ്ടായിരുന്നു. നന്ദി സഹോദരികളെ,നന്ദി.കണ്ട പാടെ സ്വയം പരിചയപ്പെടുത്തിയ എഴുത്തുകാരിയുടെ സമീപനം ശ്ലാഘനീയം.രജിസ്ട്രേഷന് പൂര്‍ത്തിയാക്കി ഹാളിനകത്തേക്ക് കടന്നു.കലശലായ ദാഹമുണ്ടായിരുന്നതിനാല്‍ നേരെ ചായ വിതരണം ചെയ്യുന്നിടത്തേക്ക് പോയി.ചായയ്ക് ബിസ്ക്കറ്റ് കൂടാതെ ലതികയുടെ വക ചക്കയപ്പവും, വരിക്കച്ചക്കപ്പഴവും ഉണ്ടായിരുന്നു(ലതികയും അമ്മയും ചേര്‍ന്ന് തയാറാക്കിയ ഈ നാടന്‍ വിഭവങ്ങള്‍ക്കുള്ള ക്രെഡിറ്റ് അമ്മയ്ക്കും കൂടിയുള്ളതാണ്.അമ്മയ്ക് എന്റെ വക പ്രണാമം. അമ്മയുടെ നല്ല മനസിന് നന്ദി) എല്ലാം കൊണ്ടും തുടക്കം തന്നെ ഗംഭീരമായി.
ചായയും രണ്ട് മൂന്ന് ചക്കയപ്പവും വരിക്കച്ചക്കപ്പഴവും കഴിച്ച് കഴിഞ്ഞപ്പോള്‍ വയര്‍ ഫുള്‍.നേരെ ഓല മേഞ്ഞ ഹാളിനകത്തേക്ക് കടന്നപ്പോള്‍ ക്യാമറയും തൂക്കി ഹരീഷ് തൊടുപുഴ അരികിലെത്തി പരിചയപ്പെട്ടു.ബ്ലോഗര്‍മാരുടെ പരിചയപ്പെടുത്തലുകള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.ഇതിനിടയില്‍ ഞാനും എന്നെ പരിചയപ്പെടുത്തി.പന്ത്രണ്ട് മണിയോടെ എല്ലാ ബ്ലോഗര്‍മാരും എത്തി. എഴുപത്തെട്ടോളം ബ്ലോഗര്‍മാരും, അവരുടെ കുടുംബാംഗങ്ങളുമൊക്കെയായി ൧൧൮-പേര് ഹാളിലുണ്ടായിരുന്നു.
ഒരു സമ്മേളനത്തിന്റെ ചിട്ടവട്ടങ്ങളോ, മുന്‍ കൂട്ടി തയ്യാറാക്കിയ പരിപാടികളോ ഇല്ലാതെ തികച്ചും അനൌപചാരികമായി നടന്ന ഈ കൂട്ടായ്മ സംഘടിപ്പിച്ച ഹരീഷ് തൊടുപുഴ,മണികണ്ഠന്,അനില്‍@ബ്ലോഗ്,നാട്ടുകാരന്,ജോ,ലതികയുടെ ഭര്‍ത്താവും പൊതുപ്രവര്‍ത്തകനുമായ സുഭാഷ്,നിരക്ഷരന്(മനോജ് രവീന്ദ്രന്),ലതിക എന്നിവരെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാവില്ല.നന്ദി... നന്ദി...സുഹൃത്തുക്കളെ.കുടുംബത്തില്‍ നടക്കുന്ന ഒരു സുപ്രധാനചടങ്ങ് വിജയിപ്പിക്കുവാന്‍ പാട് പെടുന്ന ഇരുത്തം വന്ന ഒരു വീട്ടമ്മയെ പോലെ എല്ലായിടത്തും ഓടി നടന്ന് കാര്യങ്ങള്‍ നിയന്ത്രിച്ച ലതികക്ക് വീണ്ടും നന്ദിയുടെ നറുമലരുകള്‍. അവരുടേയും, ഭര്‍ത്താവ് സുഭാഷിന്റേയും സംഘടനാപാടവം ഇവിടേയും തിളങ്ങിനിന്നു.
പരിചയപ്പെടുത്തലുകള്‍ കഴിഞ്ഞതോടെ കാര്‍ട്ടൂണിസ്റ്റ് സജീവായി സ്ഥലത്തെ പ്രധാന ആകര്‍ഷണകേന്ദ്രം.കാരിക്കേച്ചര്‍ വരപ്പില്‍ അഗ്രഗണ്യനായ അദ്ദേഹം ഏതാനും മണിക്കൂറുകള്‍ കൊണ്ട് മുഴുവന്‍ ബൂലോകരുടേയും കാരിക്കേച്ചര്‍ തയ്യാറാക്കി ഞങ്ങളെ അത്ഭുതപ്പെടുത്തി.ഈ പരിപാടിക്കിടയിലും ബൂലോകര് പരസ്പരം പരിചയപ്പെടലും, സൌഹൃദം പങ്കിടലും തുടര്‍ന്ന് കൊണ്ടേയിരുന്നു.മുരളി(ബിലാത്തിപ്പട്ടണം) എന്ന ബ്ലോഗറുടെ മാജിക്ക് ബൂലോകര്‍ക്ക് അത്ഭുതമായി.
ഇതിനിടയില്‍ ലതികയുടെ അറിയിപ്പ് ഉച്ചഭാഷിണിയിലൂടെ മുഴങ്ങി “വിഭവസമൃദ്ധമായ ഉച്ചഭക്ഷണം റസ്റ്റോറന്റില്‍ തയാറായിട്ടുണ്ട്.സ്ത്രീകളും കുട്ടികളും ആദ്യം പോകണം.പ്രായമായവര്‍ക്കും,പ്രമേഹരോഗികള്‍ക്കും മുന്‍ ഗണന.”അപ്പോഴാണ് ഒരു ചാണ് വയറിനെ പറ്റി ഓര്‍ത്തത്.ഞാനും കേരള ഫാര്‍മര്‍ ചന്ദ്രേട്ടനും റസ്റ്റോറന്റിലേക്ക് നടന്നു.അവിടെ ചെന്നപ്പോള്‍ അങ്കിളും, ധര്‍മ്മദാരങ്ങളും കുശാലായി പശിയകറ്റുന്നു.എന്തെല്ലാം വിഭവങ്ങള്‍.കൂട്ടിന് കൊതിയൂറും വിവിധ തരം കറികള്‍.മരിച്ചീനി(കപ്പ)പുഴുങ്ങിയത്, കരിമീന്‍ വറുത്തത്,നെയ് മീന്‍ കറി,ഇറച്ചിക്കറി,നിരക്ഷരന്റെ വീട്ടില്‍ നിന്നും തയാറാക്കി കൊണ്ട് വന്ന ചെമ്മീന്‍ വട( നന്ദി!) ലതിക തയ്യാറാക്കിയ മാങ്ങയച്ചാര്‍(നന്ദി!) സാമ്പാര്‍,പുളിശ്ശേരി,പര്‍പ്പടകം, എന്ന് വേണ്ട വായില്‍ കപ്പലോടിക്കാന്‍ പാകത്തിന് വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്.ഇഷ്ടം പോലെ വിളമ്പി കഴിക്കാം(സായിപ്പിന്റെ ബുഫെ).ഇതെല്ലാം കണ്ട മാത്രയില്‍ വിശപ്പ് പമ്പ കടന്നു(കണ്ട് നിറഞ്ഞു).ഊണ് കഴിഞ്ഞ് ഫ്രൂട്ട് സാലഡ്.(ഒരു ഞാലിപ്പൂവന് പഴംകൂടി കരുതാമായിരുന്നു).പോട്ടെ സാരമില്ല.സംഘാടകരുടെ തൊപ്പിയില്‍ അങ്ങനെ ഒരു പൊന്‍ തൂവല്‍ കൂടി.
ഉച്ചഭക്ഷണം കഴിഞ്ഞുള്ള സെഷന് സമയക്കുറവ് മൂലം വെട്ടിച്ചുരുക്കേണ്ടിവന്നു.വാഴക്കോടന്റെ മിമിക്രി,
മനുവിന്റെ ചൊല്‍ക്കാഴ്ച,മണികണ്ഠന്റെ പാട്ട്, ചാര്‍വാകന്റെ നാടന്‍പാട്ട്,ഒരു ബാലികയുടെ ഗാനം,ലതികയുടെ കവിതാപാരായണം, തുടങ്ങിയവ സംഗമത്തിന് മിഴിവേകി. ഈണം പ്രവര്‍ത്തകരുടെ സംഭാവനയായ സി.ഡി.പ്രകാശനവും,ബുക്ക് റിപ്പബ്ലിക്കിന്റെ പുസ്തകപരിചയവും ചടങ്ങിന് മാറ്റ് കൂട്ടി.
മുന്‍ കൂട്ടി തയാറാക്കാതെ നിമിഷനേരം കൊണ്ട് വിവിധ തരം പരിപാടികള്‍ അനൌണ്സ് ചെയ്ത് കൊണ്ട് ഹാളിലങ്ങോളമിങ്ങോളം ഓടിനടന്ന ലതിക ഈ കൂട്ടായ്മയിലെ തിളങ്ങുന്ന താരമായി.സമയം ൩.൩൦. പരിപാടി വൈന്റപ്പ് ചെയ്യാന്‍ സമയമായി.ബൂലോകരില്‍ ചിലര്‍ നന്ദി പ്രകാശിപ്പിച്ചു.അതോടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ ഒരു കൂട്ടായ്മക്ക് തിരശ്ശീല വീണു.
രാവിലെ ഞങ്ങളുടെയൊപ്പം വന്ന അങ്കിളും ഭാര്യയും അമരാവതി റിസോര്‍ട്ടില്‍ തങ്ങി. അങ്കിളിനെ കൂടാതെ ഞങ്ങള്‍ മടക്കയാത്രയാരംഭിച്ചു.അനില്‍@ബ്ലോഗിന്റെ വണ്ടിയില്‍ ചെറായി ദേവസ്വം കവലയിലെത്തി അവിടെ നിന്നും ബസില്‍ എറണാകുളത്തേക്ക്. ൫.൨൫-ന്റെ ജനശതാബ്ദിയില്‍ കയറിക്കൂടി ൯-മണിക്ക് തിരുവനന്തപുരത്തെത്തി.അങ്ങനെ അതിരുകളില്ലാത്ത സൌഹൃദം അര്‍ത്ഥവത്തായി.

ചെറായിയിൽ വിരിഞ്ഞ മുല്ലമലരുകൾ ബൂലോകത്തിൽ എന്നുമെന്നും സ്നേഹത്തിന്റെ നറുമണം വീശട്ടെ എന്നാശംസിക്കുന്നു.
ReplyDeleteചെറായി ബ്ലോഗേഴ്സ് മീറ്റ്
ReplyDeleteബൂലോകത്തിന്റെ ചരിത്രത്തില്‍ എന്നും ഒര്മ്മിക്കും
എത്രമാത്രം സമയവും അദ്ധ്വാനവും ത്യാഗങ്ങളും ഈ വിജയകരമായി പര്യവസാനിച്ച സംഗമത്തിനു പിന്നില്‍ എന്ന് ഓര്‍ക്കുമ്പോഴാ പറയുവാന്‍ വാക്കുകളില്ലാതവുന്നത്
ഒരിക്കല്‍ കൂടി സംഘാടകര്‍ക്ക് അഭിവാദ്യങ്ങള്‍
വളരെ നല്ല പോസ്റ്റ്!!
നന്നായിട്ടുണ്ട് ....
ReplyDeleteഈ സൗഹൃദം നമുക്കെന്നും കാത്തുസൂക്ഷിക്കാം .
ട്രാക്കിങ്ങ്..
ReplyDeleteവായിക്കാനും കാണാനും പിന്നെ വരാം. ആശുപത്രി ഡ്യൂട്ടി ഉണ്ട്.
നന്നായി, മാഷേ. എത്രത്തോളം ആസ്വദിച്ചു എന്നത് പോസ്റ്റില്‍ എഴുത്തില്‍ നിന്നും മനസ്സിലാകുന്നുണ്ട്.
ReplyDeleteഈ സൌഹൃദം എന്നും നിലനില്ക്കട്ടെ...
ReplyDeletekollam nannayittundu....
ReplyDeletevivaranam
സന്തോഷായി ....
ReplyDeleteമാഷെ,
ReplyDeleteപോസ്റ്റ് ഗംഭീരമായി....അഭിനന്ദനങ്ങള്‍....
ചെറായിയില്‍ വച്ച് കണ്ടതു കൊണ്ടു മാത്രമാ മാഷും എന്റെ നാടും തമ്മിലുള്ള ബന്ധം അറിയാന്‍ കഴിഞ്ഞത്....
നന്നായി
ReplyDeleteഈ പോസ്റ്റിലൂടെ വീണ്ടും അവിടെയെത്തി:)
ഈ സൌഹൃദം എന്നെന്നും നിലനിര്‍ത്താം നമുക്കു്. സന്തോഷം, എന്നേക്കുറിച്ചു പറഞ്ഞ നല്ല വാക്കുകള്‍ക്കു്.
ReplyDeleteവിജയേട്ടാ, കാണുവാനും പരിചയപ്പെടുവാനും സാധിച്ചതിനു നന്ദി. ഇനിയും നമുക്ക് ഇതുപോലെ കണ്ടുമുട്ടാം.
ReplyDeleteഈ പോസ്റ്നു നന്ദി..
ReplyDeleteചേട്ടാ, പോസ്റ്റ് അസ്സല് !
ReplyDeleteഎല്ലാരും പോസ്റ്റിട്ടു മുന്നേറുന്നു.
എനിക്കാണെങ്കില്‍
ഒരൈഡിയയും കിട്ടണൂല്യ...
ഇന്നാണ് വീണ്ടും നെറ്റില്‍ എയത്തിയത്!
ReplyDeleteചെറായിയിലെ കാറ്റ് ഇപ്പോഴും മനസ്സില്‍ ഓളം തള്ളുന്നു!
ഇനിയും മീറ്റുകളിലൂടെ കാണാന്‍ കഴിയട്ടെ....
ReplyDeleteഅല്ലേലും ഞാന്‍ വര്ക്കലേന്ന് കേറിയപ്പഴെ ശ്രദ്ധിച്ചു, എന്നെ കണ്ടിട്ടും ഒരു മൈന്റ് ഇല്ല. ഹാ നമ്മളൊക്കെ പാവം പയ്യന്‍സ്, ഇന്നലെ പൊട്ടിമുളച്ച കിളുന്തുകള്‍...
ReplyDeleteചേട്ടാ തമാശിച്ചതാണേ :)
വിവരണം അസ്സലായി. ഫാര്‍മര്‍ ചേട്ടനോട് പറഞ്ഞതുപോലെ ചേട്ടാന്ന് വിളിക്കാനേ തോന്നുന്നുള്ളു
ബൂലോകത്തിനു നന്ദി...
ReplyDeleteപങ്കെടുക്കാത്ത ആളെന്ന നിലയിലും കേട്ടറിഞ്ഞ കാര്യം വെച്ച് നോക്കുമ്പോഴും ലതികയുടെ വീട്ടില്‍ നിന്നും എത്തിയ ചക്ക വിഭവങ്ങളാണ് എന്നെ ആകര്‍ഷിച്ചത്
ReplyDeleteഅന്നു കാലാവസ്ഥയും നമ്മേ അനുഗ്രഹിച്ചു. ഞാൻ അന്നവിടെ തങ്ങിയതാണല്ലോ. പിറ്റേന്ന് ഇടവിട്ടിടവിട്ട് പകൽ മുഴുവനും മഴയായിരുന്നു.
ReplyDeleteനന്നായിരിക്കുന്നു വിവരണം, വന്നില്ലെങ്കിലും കാര്യങ്ഞള് വ്യക്തമായി. ദൂരക്കൂടുതലും മഴയുണ്ടാവുമോ എന്ന ഭീതിയും എന്റെ വരവിനു തടസ്സമായി. മലയാള അക്കങ്ങള്‍ അത്ര നിശ്ചയമില്ലാത്തതിനാല്‍ പോസ്തിലെ സമയങ്ങള്‍ വായിക്കാനായില്ല.
ReplyDeleteപ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,
ReplyDeleteഒരു അഭ്യര്‍ഥന.
കയ്യില്‍ ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില്‍ ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്‍.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില്‍ എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(
അതുകൊണ്ട്....
ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര്‍ സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല്‍ പടമൊ, പറ്റുമെങ്കില്‍ അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന്‍ ഒന്നെനിക്കയച്ചു തരുമൊ ?
ഞാന്‍ ഇത്തരം ചിത്രങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)
ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)
അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്‍
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693
ചേട്ടാ റെജി:കൌണ്ടറിന്റെ പടം അടിച്ച് മാറ്റുകയാണേ, പുതിയ ബ്ലോഗിലിടാനാ
ReplyDeleteനന്ദി ചേട്ടാ ഈ നല്ല പോസ്റ്റിന്..
ReplyDeleteമീറ്റിനെ കുറിച്ചുള്ള വിശദമായ ഈ വിവരണത്തിന് നന്ദി.
ReplyDeleteOAB,നാട്ടുകാരന്,നിരക്ഷരന്,മാണിക്യം,ശ്രീ,കൊട്ടോട്ടിക്കാരന്,പിരിക്കുട്ടി,സൂത്രന്,ചാണക്യന്,അരുണ്‍ കായംകുളം,എഴുത്തുകാരി,അപ്പു,സ്മിത ആദര്‍ശ്,കാര്‍ട്ടൂണിസ്റ്റ് സജീവ്,ഡാ:ജയന് ഏവൂര്‍,ഡോക്ടര്‍,വേദവ്യാസന്,അരീക്കോടന്‍,മാര്ജ്ജാരന്,അങ്കിള്‍,നന്ദി,ബിന്ദു,നരിക്കുന്നന്‍ എന്നിവര്‍ക്ക് നന്ദി.ഇനിയും വരിക.
ReplyDeleteചേട്ടാ സമയക്കുറവ് കാരണം തലേന്ന് നമ്മള് ഫോണില്‍ സംസാരിച്ച അത്രയും പോലും നേരിട്ട് സംസാരിക്കാന്‍ പറ്റാതെ പോയതില്‍ വല്ലാത്ത വിഷമമുണ്ട്. സാരമില്ല ഇനിയും കാണാമല്ലോ ? മീറ്റൊന്നുമല്ലാതെ ഒരു ദിവസം കാണാം ശ്രമിക്കാം :)
ReplyDeleteഎല്ലാവരെയും കാണുവാനായതില്‍ സന്തോഷം.ഇനിയെന്നെങ്കിലും കൂടുതല്‍ പരിചയപ്പെടാമെന്നു പ്രതീക്ഷിക്കുന്നു.ഇത്രയും ബുദ്ധിമുട്ടി മീറ്റിനെത്തിയ ആ സ്പിരിറ്റിനു സലാം....
ReplyDeleteചേട്ടാ,
ReplyDeleteഞാനിപ്പൊഴാ ഈ വഴി വന്നത്.
നന്ദി.
ee sneham ennumundakatte...!
ReplyDeleteNanmakalode... Ashamsakalode...!!!
നൊസ്റ്റാൾജിയ ഉണർത്തുന്നു...ഇപ്പോഴും...
ReplyDeleteചെറായിലെ ആ ബൂലോഗസംഗമ വാർഷിക ചിന്തകൾ !